• Page Views 1148

തായ്‌വാനില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടം

തായ്‌വാന്‍: വടക്കന്‍ തായ്‌വാന്‍ നഗരമായ തായ്‌നാനില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

ആദ്യ ചലനത്തിന് ശേഷം തുടര്‍ച്ചയായി റിക്ടര്‍ സ്‌കെയിലില്‍ 3.8 രേഖപ്പെടുത്തിയ അഞ്ച് ചെറുചലനങ്ങള്‍ ഉണ്ടായതായി തായ്‌വാന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഭൂചലനം തായ്‌വാനെ പിടിച്ചു കുലുക്കിയത് ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ്. ഞായറാഴ്ചയാണ് ചൈനീസ് പുതുവര്‍ഷാരംഭം.

1999ല്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ മരിച്ചിരുന്നു. നേപ്പാളിലും നേരിയ ഭൂചലനമുണ്ടായി. എന്നാല്‍, ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്

സേവനത്തിന്റെയും സാഹോദര്യത്തിന്റെയും മഹനീയമായ മാതൃകയായി വിമോചന യാത്ര

Next Story »

ഐപിഎല്‍ താരലേലം; യുവരാജ് ഹൈദരാബാദില്‍; സഞ്ജു ഡല്‍ഹിയില്‍

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്