ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ വീണ് ഒന്നാം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനേയും നാല് ജീവനക്കാരേയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വാസന്ത് കുഞ്ചിലുള്ള റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്രിന്‍സിപ്പാളായ സന്ധ്യ സാബുവിനേയും ജീവനക്കാരേയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ജനുവരി 30-നാണ് ദിവ്യനാഷ് കക്രോറ എന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചതോടെയാണ് സ്കൂള്‍ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയ തെളിവുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാതാപിതാക്കളുടെ പരാതിയില്‍ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.