റാഞ്ചി : ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് മാത്രമല്ല വിക്കറ്റ് കീപ്പിംഗ് വൈദഗ്ദ്ധ്യവും പ്രസിദ്ധമാണ് . ഫീൽഡറിന്റെ കയ്യിൽ നിന്ന് പന്ത് സ്വീകരിച്ച് അതൊരു പക്ഷേ സ്റ്റമ്പിന് അകലെ ആയാൽ പോലും കൃത്യതയോടെ സമയം പാഴാക്കാതെ റണ്ണൗട്ടാക്കാനുള്ള ധോണിയുടെ കഴിവ് പല മത്സരങ്ങളിലും ഇന്ത്യയെ രക്ഷിച്ചിട്ടുണ്ട്.
ന്യൂസിലൻഡ് ഇന്നിംഗ്സിലെ നാൽപ്പത്താറാം ഓവറിലായിരുന്നു സംഭവം . ഫൈൻലഗ്ഗിലേക്ക് പന്ത് തട്ടിയിട്ടതിനു ശേഷം രണ്ടാം റണ്ണിന് ഓടിയ റോസ് ടെയ്ലറിന് തകർന്ന സ്റ്റമ്പുകളാണ് കാണാൻ കഴിഞ്ഞത് . ധവാൽ കുൽക്കർണിയുടെ ത്രോ സ്റ്റമ്പിൽ നിന്ന് അല്പം അകലെ നിന്ന് സ്വീകരിച്ച ശേഷം അതേ വേഗതയിൽ തന്നെ സ്റ്റമ്പിലേക്ക് എറിയുകയായിരുന്നു ധോണി . അതും സ്റ്റമ്പിനു പുറം തിരിഞ്ഞു നിന്ന് .
ധോണിയുടെ മാജിക്ക് റണ്ണൗട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് .
Watch the Mahi magic on loop #INDvNZ https://t.co/btMoJF0xC3
— BCCI (@BCCI) October 26, 2016