ജമ്മു: കശ്മീരില്‍ കഴിഞ്ഞ ദിവസം അതിര്‍ത്തി പോസ്റ്റിന് നേര്‍ക്കുണ്ടായ പാക് വെടിവെയ്പില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ബിഎസ്എഫ് ജവാന് ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. വെള്ളിയാഴ്ച കത്വയിലെ ഹിരാനഗര്‍ സെക്ടറിലേക്കുണ്ടായ വെടിവെയ്പിലാണ് 26 കാരനായ ഗുര്‍നാം സിംഗിന് പരിക്കേറ്റത്.
ഹിരാനഗറിലെ നുഴഞ്ഞുകയറ്റശ്രമത്തിന് മറപിടിക്കാന്‍ വേണ്ടിയായിരുന്നു പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവെയ്പുണ്ടായത്. തിരിച്ചടിക്കുന്നതിനിടയിലാണ് ഗുര്‍നാം സിംഗിന് പരിക്കേറ്റത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി 90 കിലോമീറ്റര്‍ അകലെയുളള ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടയാണ് രാജ്യത്തെ കണ്ണീരിലാക്കി ഇന്നലെ രാത്രി 11.45 ഓടെ ഗുര്‍നാം സിംഗ് വിട പറഞ്ഞത്.
ഹിരാനഗറിലെ വെടിവെയ്പിന് ശക്തമായ തിരിച്ചടി ബിഎസ്എഫ് നല്‍കിയിരുന്നു. പാക് അതിര്‍ത്തി രക്ഷാസേനയായ പാക് റേഞ്ചേഴ്സിലെ ഏഴ് പേരാണ് ബിഎസ്എഫിന്റെ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.