ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ട് വരുന്നു. റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ നോട്ടിന്റെ അച്ചടി പൂര്‍ത്തിയായതായും വിവിധ ബാങ്കുകളിലേക്ക് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ നോട്ടിന്റെ വരവ് സര്‍ക്കാരോ ആര്‍ബിഐയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കള്ളപ്പണം പൂഴ്ത്തിവെയ്ക്കുന്നത് മൂലം 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ക്ക് വിപണിയില്‍ ക്ഷാമം അനുഭവപ്പെടുന്നുവെന്ന പരാതി വ്യാപകമാണ്. നിലവില്‍ വിപണിയിലുളള നോട്ടുകളില്‍ 86.1 ശതമാനവും 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ്.
കഴിഞ്ഞ മാര്‍ച്ച് വരെയുളള കണക്ക് അനുസരിച്ച് 16, 41, 500 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിപണിയില്‍ ഉളളത്. നേരിട്ടുളള പണം ഇടപാടുകള്‍ക്ക് പകരം എടിഎം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും ഉളള പണം കൈമാറ്റം വര്‍ധിച്ചുവെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കറന്‍സി നോട്ടിനും നാണയത്തിനും ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. ഈ സാഹചര്യവും ഉയര്‍ന്ന മൂല്യമുളള പുതിയ നോട്ട് പുറത്തിറക്കാന്‍ കാരണമായി.
രൂപയുടെ മൂല്യം കൂടുന്നത് അനുസരിച്ച് പ്രിന്റിംഗ് ചെലവ് വളരെ തുച്ഛമാണെന്ന കാര്യവും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 10,000 രൂപയുടെ നോട്ടുകളാണ് ആര്‍ബിഐ ഇതുവരെ പ്രിന്റ് ചെയ്ത ഏറ്റവും മൂല്യമുളള കറന്‍സി നോട്ട്. 1938 ല്‍ പുറത്തിറക്കിയ നോട്ട് 1946 ലും 1954 ല്‍ പുറത്തിറക്കിയ നോട്ട് 1978 ലും പിന്‍വലിക്കുകയും ചെയ്തു.