കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ജയിൽ ഉപദേശക സമിതി അംഗമായി സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിലാണ് ജയരാജനെ ഉൾപ്പെടുത്തിയത്. കൊലക്കേസുകളിൽ ജാമ്യത്തിൽ കഴിയുന്ന ജയരാജനെ, പിണറായി സർക്കാർ ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് ആരോപണം.
പി.ജയരാജനെ ജയിൽ ഉപദേശകസമിതി അംഗമാക്കുക വഴി വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർട്ടി തടവുകാരുടെ സമ്മർദ്ദത്തിനാണ് ഇടത് സർക്കാർ വഴങ്ങുന്നത്. കണ്ണൂർ ജയിലിലുള്ള പാർട്ടി തടവുകാരുടെ മോചനം ഉൾപ്പടെയുള്ള നടപടികൾ ഉറപ്പാക്കുകയാണ് ജയരാജന് പാർട്ടി നൽകിയിട്ടുള്ള ചുമതല. യു ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തേക്ക് മാറ്റിപ്പാർപ്പിച്ച സിപിഎം പ്രതികളെ കണ്ണൂരിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പാർട്ടി ശ്രമത്തിന്റെ ഭാഗമായാണ് നിയമനം.