ഭുവനേശ്വര്‍: ഭുവനേശ്വറിലെ എസ്യുഎം ആശുപത്രിയിലുണ്ടായ അഗ്നിബാധയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഒഡീഷ ആരോഗ്യമന്ത്രി അതാനു സഭ്യസാചി നായക് രാജിവെച്ചു. ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് അദ്ദേഹം രാജി നല്‍കിയത്.
ആശുപത്രിയില്‍ വേണ്ടവിധത്തില്‍ അഗ്നിസുരക്ഷാ സംവിധാനം ഒരുക്കിയിരുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കുമെന്നും അതാനു സഭ്യസാചി നായിക് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ രാജി.
ആശുപത്രിയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനത്തില്‍ പിഴവുകള്‍ ഉണ്ടായിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശുപത്രിയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് ഐസിയുവിലേക്കും തീ വ്യാപിക്കുകയായിരുന്നു.
മരണസംഖ്യ ഇരുപത്തിയഞ്ചായി ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ആശുപത്രി അധികൃതരും സംസ്ഥാന സര്‍ക്കാരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് ലക്ഷം രൂപ വീതം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിരുന്നു.