അഹമ്മദാബാദ്: തുടർച്ചയായി എട്ടാം തവണയും ലോക കബഡി കിരീടത്തിൽ മുത്തമിട്ട ടീം ഇന്ത്യയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസ അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പുറമെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, വികെ സിംഗ്, ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, പാർത്ഥിവ് പട്ടേൽ, മനോജ് തിവാരി, അമിത് മിശ്ര, ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചൻ അടക്കമുള്ള നിരവധി പ്രമുഖരാണ് ടീം ഇന്ത്യയ്ക്ക് ആശംസകളുമായെത്തിയത്.