കണ്ണൂര്‍ : ചന്ദ്രബോസ് വധക്കേസില്‍ തടവില്‍ കഴിയുന്ന നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ വീഴ്ച പറ്റിയത് പൊലീസിനാണെന്ന് ജയില്‍ ഡി.ഐ.ജി ശിവദാസ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ബാഗ്ലൂര് യാത്രക്കിടെയാണ് സഹോദരന്മാരെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ്കോര്‍ട്ട് പോയ പൊലീസുകാര്‍ക്കാണെന്നും ഡി.ഐ.ജി പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.