കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. കണ്ണൂര്‍ ഗവണ്മെന്റ് വനിതാ കോളജിലെ വിദ്യാര്‍ഥിനിയും എബിവിപി പ്രവര്‍ത്തകയുമായ അനുജയ്ക്കാണ് മര്‍ദ്ദനമേറ്റത്. അനുജയെ പരിക്കുകളോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൃഷ്ണമേനോന് സ്മാരക വനിതാ കോളജിലെ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. ക്യാമ്പസിലെ എബിവിപിയുടെ പതാക എസ്എഫ്ഐ പ്രവര്‍ത്തകര്‍ വലിച്ചുകീറിയത് എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായത്.
കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇത് മറികടന്ന് എബിവിപി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പുറത്തുനിന്നെത്തിയ പുരുഷന്മാര് ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ആലപ്പുഴ സ്വദേശിനിയായ അനുജ.