നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെയും മമ്മുട്ടിയുടെയും ചിത്രം ഒരേ ദിവസം തിയേറ്ററുകളില്‍. മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മുട്ടിയുടെ തോപ്പില്‍ ജോപ്പനുമാണ് ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്നത്.
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിയ്ക്കുന്ന പുലിമുരുകന് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. കാടിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന പുലിമുരുകനിലെ ഗോപീസുന്ദര്‍ ഈണമിട്ട ഗാനവും ശ്രദ്ധേയമായിക്കഴിഞ്ഞു.
നജീം കോയ തിരക്കഥയെഴുതുന്ന തോപ്പില്‍ ജോപ്പന് സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അച്ചായന് വേഷത്തില്‍ മമ്മൂട്ടി എത്തുന്ന എന്ന പ്രത്യേകതയോടെയാണ് തോപ്പില്‍ ജോപ്പന് പ്രദര്‍ശനത്തിനെത്തുന്നത്. ആന്‍ഡ്രിയ ജെറേമിയ, മംമ്താ മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍.
ചിത്രങ്ങൾ റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ആരാധകരുടെ പ്രകടനങ്ങൾ ആരംഭിച്ചു