ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവാസി ഇന്ത്യന്‍ സമൂഹം ഇന്ത്യന്‍ കോണ്സുലേറ്റിനൊപ്പം ഗാന്ധിജയന്തി ആഘോഷിച്ചു. യൂണിയന് സ്ക്വയര്‍ പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ റിവ ഗാംഗുലി ദാസ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ഡോ. മനോജ് മോഹപത്ര, കമ്മ്യൂണിറ്റി ലീഡേഴ്സ് തുടങ്ങി നിരവധി പേര് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. ചടങ്ങില്‍ രഘുപതി രാഘവ രാജാറാം ആലപിച്ചതും പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന അനുഭവമായിരുന്നു.
പുഷ്പാര്‍ച്ചനക്ക് ശേഷം ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതിന്റെ തത്സമയ സംപ്രേഷണവും കോണ്‍സുലേറ്റില്‍ ഒരുക്കിയിരുന്നു. ജനുവരിയില്‍ ബെംഗലൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലേക്ക് പ്രവാസികളെ ക്ഷണിക്കാനും കോണ്‍സുലേറ്റ് അധികൃതര്‍ മറന്നില്ല.