മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് അമ്മയെയും ഇരട്ടക്കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തല്ലൂർ അത്താണി ബസാറിൽ ഫസലിന്റെ ഭാര്യ ജസീല, ഒരുവയസ്സുള്ള മക്കൾ ഫർഹാന, ഫർസാന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.
കുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ജസീല തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ജസീലയുടെ മൃതദേഹം വീടിനുള്ളിലെ കുളിമുറിയിലും മക്കളുടേത് കിടപ്പുമുറിയിലുമായിരുന്നു.
ജസീലയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലും കുട്ടികളുടെ വളാഞ്ചേരി താലൂക്ക് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.