ന്യൂയോർക്ക് : പാകിസ്ഥാൻ ഭീകരരാഷ്ട്രം തന്നെയെന്നും സഖ്യം ഒഴിവാക്കണമെന്നും ഭീകരവിരുദ്ധ ഉപസമിതി ചെയർമാൻ ടെഡ് പോ. പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു എസ് കോൺഗ്രസിൽ ടെഡ് പോയും കാലിഫോർണിയയിൽ നിന്നുള്ള ഡാന റോഹ്രബച്ചറും ബിൽ അവതരിപ്പിച്ചു
ഭീകരതയെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതിന്റെ തെളിവുകൾ നിരവധിയുണ്ട്. ഭീകര വിരുദ്ധ നീക്കത്തിനു വേണ്ടി അമേരിക്ക നൽകുന്ന പണം ഐ എസ് ഐ യിലൂടെ ആഗോള ഭീകരവാദത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും ടെഡ് പോ പറഞ്ഞു. പാകിസ്ഥാനെ ഭീകരതയുടെ ഐവി ലീഗെന്ന് വിശേഷിപ്പിച്ച ഇന്ത്യയുടെ നിലപാട് പൂർണമായും ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാൻ സ്റ്റേറ്റ് സ്പോൺസർ ഓഫ് ടെററിസം ആക്റ്റ് നിലവിൽ കൊണ്ടുവരുന്നതിനു മുന്നോടിയായാണ് ബിൽ അവതരിപ്പിച്ചത്. യു എസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ നാലുമാസത്തിനുള്ളിൽ ബിൽ നിലവിൽ വരും .