ന്യൂഡൽഹി : മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്നാമിലെത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് നാളെ രാവിലെ തുടക്കമാകും . വിയറ്റ്നാം പ്രധാനമന്ത്രി നു ഷുവാൻ ഫുഖുമായും പ്രസിഡന്റ് ട്രാൻ ദൈ ക്വാംഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, സുരക്ഷ , വാണിജ്യം എന്നീ വിഷയങ്ങളിൽ വിയറ്റ്നാമുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടക്കും. ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് പോളിസിയുടെ കേന്ദ്രശക്തിയാണ് വിയറ്റ്നാം.
ശനിയാഴ്ച വൈകിട്ട് ജി 20 സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചൈനയിലേക്ക് പോകും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനോടൊപ്പം ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗുമായും മോദി ചർച്ചകൾ നടത്തും, ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.