2015 ല്‍ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മലരേ…’ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്. രാജേഷ് മുരുകന് ഈണമിട്ട എവരേ എന്നുതുടങ്ങുന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിയ്ക്കുന്നത്.
ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്യുന്ന തെലുങ്ക് പതിപ്പില്‍ മലര് ആയി എത്തുന്നത് ശ്രുതി ഹസനാണ്. മലയാളത്തില്‍ സായ് പല്ലവിയാണ് മലരിനെ അവതരിപ്പിച്ചത്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജായി എത്തുന്നത് നാഗചൈതന്യയാണ്. ചിത്രത്തില്‍ മേരിയായി അനുപമയും സെലിനായി മഡോണ സെബാസ്റ്റിയനും എത്തും.