ഫ്ളോറിഡ : ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി- ട്വന്റി പരമ്പരയ്ക്ക് ഇന്ന് അമേരിക്കയിൽ തുടക്കം.ഫ്ലോറിഡയിലാണ് ആദ്യ മത്സരം.പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യൻ സംഘം ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തുന്നത്.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ കരീബിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് ടീം ഇന്ത്യ.ക്രിക്കറ്റിന് വേണ്ടി യുഎസിൽ നിർമ്മിക്കപ്പെട്ട സെന്‍ട്രൽ ബ്രൊവാർഡ് റീജീനൽ പാർക്കിലാണ് രണ്ട് മത്സരങ്ങളും.ഐസിസി അംഗീകാരമുള്ള അമേരിക്കയിലെ ഏക സ്റ്റേഡിയമാണിത്.