കോട്ടയം: ഇടതുമുണിയിലേക്കില്ലെന്ന് ഉറപ്പിച്ച് കെ.എം.മാണി. കേരളകോൺഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ സി.പി.ഐയ്ക്ക് എന്താണ് വിറളിയെും കെ.എം.മാണി ചോദിച്ചു. പാര്‍ലമെന്റ് സീറ്റ് വില്‍പ്പനച്ചരക്കാക്കിയ പാര്‍ട്ടിയായ സി.പി.ഐയുടെ സാരോപദേശം കേരളകോൺഗ്രസിന് ആവശ്യമില്ല. ഇടതുമുണിയുമായി സമരങ്ങളില്‍ സഹകരിക്കുന്ന കാര്യം പാർട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ.എം.മാണി പാലായില്‍ പറഞ്ഞു.
കേരളകോൺഗ്രസ് എന്ന് എപ്പോള്‍ കേട്ടാലും സി.പി.ഐയ്ക്ക് എന്തിനാണ് ഇത്ര വിറളിയെന്ന് മനസിലാകുന്നില്ല. ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളകോൺഗ്രസ്. ഒരു മുണിയിലോട്ടും വരുന്നില്ലെന്ന് പറഞ്ഞിട്ടും എഴുതാപ്പുറം വായിക്കുന്നതെന്തിനാണെന്ന് കെ.എം.മാണി ചോദിച്ചു.
ഇടതുപക്ഷവുമായി സമരപരിപാടികളില്‍ സഹകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.
കേരളാകോൺഗ്രസിന്റെ ഇടതുമുണിയിലേക്കുള്ള വരവിനെ എതിര്‍ക്കുകയും, അഴിമതിക്കാരന് മുന്നണി മാറിയാലും അഴിമതിക്കാരന് തന്നെയായിരിക്കും എന്ന പ്രസ്താവനയും നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടി കൂടിയാണ് കെ.എം.മാണിയുടെ ഈ പ്രതികരണം.