കാസർകോട്: നാദാപുരം മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം വെങ്ങളം ബ്രാഞ്ച് സെക്രട്ടറി അനിൽ വെങ്ങളത്തെ കാസർകോട് ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ ഒളിവിൽ പാർപ്പിച്ചിരുന്നത് ഇയാളാണ്. കോഴിക്കോട് പൊലീസ് മേധാവി നൽകിയ നിർദ്ദേശത്തേത്തുടർന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവിയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ഹൊസ്ദുർഗ് എസ്.ഐ ബിജിലാലിന് ഉത്തരവു കൊടുത്തത്.
കൊലയാളി സംഘത്തിന് വാഹനം വാടകയ്ക്കെടുത്തു നൽകിയയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വിവരം. ഇയാളെ പിന്നീട് അസ്ലം വധക്കേസ് അന്വേഷിയ്ക്കുന്ന പൊലീസ് സംഘത്തിനു കൈമാറി.