കണ്ണൂർ: കണ്ണൂർ മുഴക്കുന്നിൽ ആർ.എസ്.എസ് മണ്ഡൽ കാര്യവാഹിനെ സി.പി.എം സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. മുഴക്കുന്ന് മണ്ഡൽ കാര്യവാഹ് സുജേഷിനാണ് വെട്ടേറ്റത്.
നിർമ്മാണത്തൊഴിലാളിയായ സുജേഷ് ജോലി ചെയ്യുന്ന കടുക്കാപ്പാലത്ത് വച്ചാണ് ഒരു സംഘം സി.പി.എമ്മുകാർ ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടിപ്പരിക്കേല്പിച്ചത്. സംഭവത്തിൽ മറ്റു മൂന്നുപേർക്കും പരുക്കുണ്ട്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ മുഴക്കുന്നിനടുത്തുള്ള കാക്കയങ്ങാട് ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് നേരെയും സി.പി.എം ആക്രമണമുണ്ടായിരുന്നു.