അലഹബാദ്: ദേശീയ ഗാനം ആലപിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ അലഹബാദിലെ എം.എ കോൺവെന്റ് സ്കൂൾ മാനേജർ അറസ്റ്റിൽ. ദേശീയ ഗാനത്തിലെ “ഭാരത് ഭാഗ്യ വിധാതാ” എന്ന വരികൾ ഇസ്ലാമിക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജർ വിലക്ക് ഏർപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് സ്കൂൾ പ്രിൻസിപ്പാൾ അടക്കം എട്ട് അദ്ധ്യാപകർ രാജി വച്ചിരുന്നു.
കഴിഞ്ഞ 12 വർഷമായി വിലക്ക് തുടരുന്നതായാണ് റിപ്പോർട്ട്. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേശീയ ഗാനം പാടാൻ അറിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സിയ ഉൽ ഹഖ് എന്നയാളുടെ ഉടമസ്ഥതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ ഓഫീസർ സ്കൂൾ അധികൃതരിൽ നിന്നും വിശദീകരണം തേടി.