എറണാകുളം: കേരള കാര്‍ട്ടൂണ്‍ അക്കാദമിയും എറണാകുളം വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ 50 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
പ്രകൃതി നശീകരണത്തെയും കാലാവസ്ഥാവ്യതിയാനത്തെയും ആധാരമാക്കിയുള്ള 50 കാര്‍ട്ടൂണുകളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവരുടെ കാര്ട്ടൂണുകള് പ്രദര്‍ശനത്തില്‍ ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഡി.ജി.പി ലോകനാഥ് ബഹ്റയും കാര്‍ട്ടൂണ്‍ ആസ്വദിക്കാനായി എത്തി. നിമിഷങ്ങള്‍ക്കകം ഡി.ജി.പിയുടെ ചിത്രവും കലാകാരന്മാര് കാന്‍വാസില്‍ പകര്‍ത്തി. തടവുകാര്‍ക്കായി ഒരു കാര്‍ട്ടൂണ്‍ ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയും എറണാകുളം വൈ.എം.സി.എയും സംയുക്തമായി നടത്തുന്ന പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.