തിരുവനന്തപുരം: സംസ്ഥാന സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷയായി കെ.പി.എ.സി ലളിതയും, സാഹിത്യ അക്കാദമിയുടെ ചെയർമാനായി വൈശാഖനും സ്ഥാനമേൽക്കും.
ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായി റസൂൽ പൂക്കുട്ടി, സിബി മലയിൽ തുടങ്ങിയവരും ഡോ.ബിജു ജനറൽ കൗൺസിലറുമാകും. ചലച്ചിത്ര അക്കാദമിയുടെ ഉപാദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് ബീനാ പോളിന്റെ പേര് സർക്കാർ പരിഗണനയിലാണ്.
പുതിയ നിയമനങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.