കോട്ടയം: ബാര്‍കോഴക്കേസിലെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസിനോടുള്ള കെ എം മാണിയുടെ കടുത്ത അതൃപ്തി തുടരുന്നു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്ന് കേരളകോണ്‍ഗ്രസ് എം ചെയര്മാന് കെ എം മാണി. അടുത്തമാസം നാലിന് നടത്താനിരുന്ന യുഡിഎഫ് യോഗവും ഉഭയകക്ഷി ചര്‍ച്ചയും മാണിയുടെ അസൗകര്യത്തെത്തുടര്‍ന്ന് പത്തിലേക്ക് മാറ്റി.
വ്യക്തിപരമായ അസൗകര്യം മൂലമാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിട്ടുണ്ട്. ചരല്‍ക്കുന്നില്‍ നടക്കാനിരിക്കുന്ന കേരളകോണ്‍ഗ്രസ് നേതൃക്യാമ്പിന് ശേഷം യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ അറിയിച്ചിരുന്നു. അടുത്ത യോഗത്തില്‍ സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും കെ എം മാണി പാലായില്‍ പറഞ്ഞു.
അസൗകര്യമെന്ന് പറയുമ്പോഴും ബാര്‍കോഴക്കേസിലെ ഗൂഢാലോനയില്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി തന്നെയാണ് യുഡിഎഫ് യോഗത്തില്‍നിന്ന് കെ എം മാണി വിട്ടുനില്‍ക്കാന്‍ കാരണം. അതേ സമയം അടുത്ത മാസം നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന യുഡിഎഫ് യോഗം മാണിയുടെ അസൗകര്യത്തെത്തുടര്‍ന്ന് പത്താം തീയതിയിലേക്ക് മാറ്റി. ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിന് ശേഷമേ കേരളകോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കൂ. ക്യാമ്പിലെ ചര്‍ച്ച അനുസരിച്ചാകും അടുത്ത യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ.