ന്യൂഡൽഹി: ഭാരതീയ ജനതാപാർട്ടിയുടെ രാജ്യസഭാംഗം മീനാക്ഷി ലേഖിയെ ലോക്സഭാ പ്രിവിലേജ് കമ്മറ്റിയുടെ ചെയർ പേഴ്സണായി സ്പീക്കർ തെരഞ്ഞെടുത്തു. എസ്.എസ്.ആലുവാലിയ ആയിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. ആലുവാലിയ മന്ത്രിസ്ഥാനലബ്ധിയെത്തുടർന്ന് ജൂലൈ പതിനെട്ടിന് സ്ഥാനം രാജി വച്ചതിനെത്തുടർന്നാണ് മീനാക്ഷി ലേഖി നിയമിതയായിരിക്കുന്നത്.
ആലുവാലിയ, മന്ത്രിസ്ഥാനലബ്ദ്ധിയെത്തുടർന്ന് താൻ വഹിച്ചിരുന്ന മറ്റു പദവികളിൽ നിന്നും രാജി വച്ചു. ബി.ജെ.പിയുടെ ലോക്സഭാംഗം ഗണേഷ് സിംഗിനാകും പകരം ചുമതല.
പതിനഞ്ചംഗങ്ങളുള്ള ലോക്സഭാ പ്രിവിലേജ് കമ്മറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത് സ്പീക്കർ ആണ്.