കബാലിക്കൊപ്പം റിലീസ് ചെയ്ത് മോഹൻലാൽ പ്രിയദർശൻ ടീമിന്റെ പുതിയ ചിത്രം ഒപ്പത്തിന്റെ ട്രെയിലർ. കബാലി കേരളത്തിലെത്തിച്ച ആശിർവാദ് സിനിമാസാണ് ഒപ്പവും തിയേറ്ററുകളിലെത്തിക്കുന്നത്.
യുവസംവിധായകൻ അൽഫോൺസ് പുത്രനാണ് പ്രിയദർശൻ-മോഹൻലാൽ
ടീമിന്റെ പുതിയ ചിത്രം ഒപ്പത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. 1മിനുട്ട് 46 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം ഒട്ടും ചോരാതെയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദർശൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം കൂടിയാണിത്. മോഹൻലാൽ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തിൽ വിമലാ രാമനും അനുശ്രീയുമാണ് നായികമാർ. തമിഴ് നടൻ സമുദ്രക്കനി ചിത്രത്തിൽ വില്ളൻ വേഷത്തിലെത്തുന്നു.
അമർ അക്ബർ ആന്റണിയിലൂടെ ശ്രദ്ധേയയായ ബാലതാരം മീനാക്ഷി, രഞ്ജി പണിക്കർ, മാമുക്കോയ, നെടുമുടി വേണു എന്നിവരും ഒപ്പത്തിലുണ്ട്. സെപ്തംബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
watch video