മലപ്പുറം: മലപ്പുറം മങ്കടക്കടുത്ത് യുവാവ് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. കൂട്ടില്‍ സ്വദേശി കുന്നശ്ശേരി നസീര്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മങ്കട കൂട്ടിലില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടില്‍ വച്ചാണ് നസീറിന് മര്‍ദ്ദനമേറ്റത്. വീട്ടിനകത്തുണ്ടായിരുന്ന നസീറിനെ വാതില്‍ പൊളിച്ച് അകത്തു കടന്നാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നസീര്‍ ബോധരഹിതനായി വീണു. ഇയാളെ അവിടെ തന്നെ ഉപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് നസീറിനെ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവായി മുറികളില്‍ പലയിടത്തും ചോരപ്പാടുകളുണ്ട്. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് നസീറിന്റെ വീട്. മര്‍ദ്ദിച്ചത് പരിസരവാസികള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള ഏഴു പേരും പരിസരവാസികളാണ്. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി.