തിരുവനന്തപുരം : പ്രശസ്ത നാടകകൃത്തും ഗാന രചയിതാവുമായ കാവാലം നാരായണപ്പണിക്കർ (88 ) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം . വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
ഒരു ജീവിതം മുഴുവൻ കലയ്ക്കു സമർപ്പിച്ച അദ്ദേഹത്തിന് അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . കേന്ദ്ര കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകളും, മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ സമ്മാനമുൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങളും പത്മഭൂഷണും വള്ളത്തോൾ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.