കൊച്ചി: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പൊലീസ് വലയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് ലെനിന് ഷെയ്ഖിനെയാണ് ആലുവ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്.
മാസങ്ങളായി കേരളത്തിലേക്ക് നിരന്തരം കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് ആലുവയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ആലുവ റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് ലെനിന് ഷെയ്ഖിനെ പിടികൂടിയത്. കയ്യില്‍ ഉണ്ടായിരുന്ന കഞ്ചാവ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.
ഇടുക്കി ഉള്‍പ്പെടെ ഉള്ള പ്രദേശത്തേക്ക് കഞ്ചാവ് എത്തിക്കുന്ന വലിയൊരു കണ്ണി ഇയാളുടെ സംഘത്തില്‍ ഉണ്ട്. നിര്‍മ്മാണ തൊഴിലാളികളുടെ മറവില്‍ ഇവിടെ തങ്ങുന്ന ചില ബംഗാള്‍ സ്വദേശികളാണ് ഇയാളുടെ സംഘത്തില്‍ ഉള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഒന്നര കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ട്രെയിന്‍ മാർഗ്ഗം വലിയ തോതിലാണ് മുഹമ്മദ് ലെനിന് ഷെയ്ഖ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.