കോഴിക്കോട്: ഭരണ രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേ സമയം ബാര്‍ നയത്തിലുള്‍പ്പെടെ പൊതു സമൂഹത്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
പ്രധാന മന്ത്രിയെ കണ്ടു വന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. പ്രധാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് വന്ന ഒരേ ഒരു മാറ്റം അതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബാറുകള്‍ തുറന്നു പ്രവൃത്തിക്കുമ്പോള്‍ മദ്യ വര്ജ്ജനമെങ്ങനെ സാധ്യമാവുമെന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയമുണ്ടോയെന്ന് സര്‍ക്കാര്‍ തന്നെ സംശയിക്കുന്നത് തമിഴ്നാടിനൊപ്പം നില്‍ക്കുന്നതിന് തുല്ല്യമാണ്. പൊതു സമൂഹത്തിന്റെ അഭിപ്രായം കണക്കിലെടുക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരെമാത്രം പരിഗണിച്ചുകൊണ്ടാണ് ഭരണം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിന് കേരളത്തില്‍ നിന്ന് അന്‍പത് പോരെ കണ്‍ഗ്രസ്സ് നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നണിയില്‍ ഗ്രൂപ്പുകളുടെ അതിപ്രസരത്തിന് പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.