തിരുവനന്തപുരം: നഗരസഭയുടെ ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 1248, 68,61 ,730 രൂപ ചിലവും 32,91, 30347 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ 75 ശതമാനവും കേന്ദ്രാവിഷ്കൃത പദ്ധതികളാണെന്നത് ശ്രദ്ധേയമാണ്. ആകെയുള്ള 80 പദ്ധതികളിൽ പകുതിയിലേറെയും പഴയ പദ്ധതികളുടെ തനിയാവർത്തനമാണെന്ന് പ്രതിപക്ഷത്തുള്ള ബി.ജെ.പിഅംഗങ്ങൾ ആരോപിച്ചു.
മാലിന്യ നിർമ്മാർജ്ജനത്തിനും, ഭവനനിർമ്മാണത്തിനും ഊന്നൽ നൽകികൊണ്ടുള്ള ബജറ്റിൽ സ്ത്രീകൾക്കുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. മേയർ അഡ്വക്കേറ്റ് പ്രശാന്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ആണ് ബജറ്റ് അവതരിപ്പിച്ചത്.