ലണ്ടൻ : ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് . ഹിതപരിശോധനയിൽ കൂടുതൽ പേരും ബ്രിട്ടൻ പുറത്ത് പോകണമെന്നതിനെ അനുകൂലിക്കുന്നതായാണ് റിപ്പോർട്ട്.
24 സ്ഥലത്തെ ഫലം മാത്രം പുറത്ത് വരാനിരിക്കെ 51.8 ശതമാനം പേർ ബ്രിട്ടൻന്യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകണമെന്ന് വിധിയെഴുതി. ആദ്യ മണികൂറുകളിൽ ഫലം മാറി മറിഞ്ഞെങ്കിലും അന്തിമ ഫലം പുറത്തു പോകണമെന്ന പക്ഷക്കാർക്ക് അനുകൂലമാകുമെന്നാണ് സൂചന.