പാറശ്ശാല: കന്യാകുമാരിയിൽ നിന്നും ബംഗലുരുവിലേയ്ക്കു പോകുന്ന കന്യാകുമാരി ബംഗലുരു എക്സ്പ്രസ്സിൽനിന്നും 10 കിലോ കഞ്ചാവ് പിടികൂടി. പാറശ്ശാല പൊലീസ് ആണ് കഞ്ചാവ്് പിടിച്ചെടുത്തത്.
രൻടു കിലോ വീതമുള്ള അഞ്ചു പൊതികളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിനു പിന്നിൽ വൻ സംഘമാണെന്നും, ഇവ തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലെ സ്കൂൾ, കോളേജ് കേന്ദ്രീകരിച്ചുള്ള ചില്ലറ വിൽപ്പനക്കാർക്ക് നൽകുവാൻ കൊണ്ടുവന്നതാണെന്നും പാറശ്ശാല പൊലീസ് അറിയിച്ചു.
കന്യാകുമാരി ബംഗലുരു എക്സ്പ്രസ്സിലെ എസ്9 കമ്പാർട്ടുമെന്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എന്നാൽ പ്രതികളെ ഒന്നും തന്നെ പിടികൂടുവാൻ ഇതുവരെ സാധിച്ചിട്ടില്ല.