ആലപ്പുഴ: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയും, സ്പീക്കറുമായിരുന്ന ടി.എസ്. ജോൺ അന്തരിച്ചു. 74 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1978ലെ എ.കെ.ആന്റണി മന്ത്രിസഭയിലും, തുടർന്ന് വന്ന പി.കെ.വി മന്ത്രിസഭയിലും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു.
ടിഎസ് ജോണിന്റെ സംസ്കാരം സ്വദേശമായ പത്തനംതിട്ടയിലെ കല്ലൂപ്പാറയിൽ നടക്കും.