തിരുവനന്തപുരം: മുൻ എം.പി പീതാംബരക്കുറുപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനു സമീപത്തു വച്ചാണ് അൽപ്പസമയത്തിനു മുൻപ് അപകടമുണ്ടായത്.
പീതാംബരക്കുറുപ്പ് സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പീതാംബരക്കുറുപ്പിന് പരിക്കുണ്ട്.പരവൂർ വെടിക്കെട്ടപകടത്തിൽ ഇന്നു കേന്ദ്ര കമ്മീഷൻ മുൻപാകെ മൊഴി കൊടുക്കാനിരിക്കെയാണ് അപകടം.