കൊച്ചി: ആലുവയില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ പിതാവിനെയും മകനെയും ആക്രമിച്ചതായി പരാതി. ക്രിക്കറ്റ് കളിക്കിടെ മകനെ ആക്രമിക്കുമ്പോള്‍ തടയാന്‍ ചെന്ന പിതാവിനെയും മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ ആലുവ തോട്ടക്കാട്ടുകര സ്വദേശി ശശി, മകന് കൈലാസ് എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊച്ചിയിലും ആലുവയിലും കഞ്ചാവ് മാഫിയാ സംഘങ്ങള്‍ വിലസുന്നതിനിടെയാണ് വ്യാഴാഴ്ച പിതാവിനും മകനും നേരെയുണ്ടായ ആക്രമണം. പരുക്കേറ്റ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പു. ആലുവ തോട്ടക്കാട്ടുകര സ്വദേശി ശശി, മകന് കൈലാസ് എന്നിവരെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിക്കുകയായിരുന്നു.
ആലുവ മേഖലയില്‍ കഞ്ചാവ് ലോബി പിടിമുറുക്കുന്നുവെന്ന ആരോപണത്തിനിടെയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം. ഹരിതവനത്തിനു സമീപത്തെ കാട് പിടിച്ച ഭാഗങ്ങളാണ് കഞ്ചാവ് മാഫിയാ സംഘങ്ങളുടെ താവളമെന്ന് നാട്ടുകാര്‍ പറയുന്നു.
യുവാക്കളാണ് കൂടുതലായും ലഹരിക്ക് അടിമകള്‍. ഇതിനെതിരെ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.