ന്യൂഡൽഹി : വിഖ്യാത സംഗീത സംവിധായകൻ എ ആർ റഹ്മാന് 2016 ലെ ഫുക്കുവോക്ക പുരസ്കാരം . ദക്ഷിണേഷ്യൻ സംഗീതത്തിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് ജപ്പാനിലെ ഫുക്കുവോക്ക നഗരവും യകാടോപിയ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന ഫുക്കുവോക്ക ഏഷ്യൻ കൾച്ചർ പ്രൈസ് റഹ്മാന് നൽകാൻ തീരുമാനിച്ചത്.
ഗ്രാൻഡ് പ്രൈസ് , അക്കാദമിക് , കല -സംസ്കാരം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത് . ഇതിൽ ഫുക്കുവോക്ക ഗ്രാൻഡ് പുരസ്കാരമാണ് റഹ്മാന് ലഭിക്കുന്നത്. നേരത്തെ പണ്ഡിറ്റ് രവിശങ്കറിനും വന്ദന ശിവയ്ക്കും ഗ്രാൻഡ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. നർത്തകി പദ്മ സുബ്രഹ്മണ്യം ,റൊമില ഥാപ്പർ , അംജത് അലിഖാൻ , ആശിഷ് നന്ദി , രാമചന്ദ്ര ഗുഹ എന്നിവർക്കും ഫുക്കുവോക്ക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .