കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ. പി നൂറുദ്ദീന്‍ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞദിവസം കാലിടറി വീണതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടേയ്ക്കും എത്തിക്കുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണം.
പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും അഞ്ചുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നൂറുദ്ദീന്‍ 82 മുതല്‍ 87 വരെയുളള കെ.കരുണാകരന് മന്ത്രി സഭയില്‍ വനം സ്പോര്‍സ് വകുപ്പ് മന്ത്രിയായിരുന്നു. കണ്ണൂര്‍ ഡിസിസി സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1972ല്‍ കെപിസിസി ട്രഷറായും കെപിസിസസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശവസംസ്കാരം നാളെ വൈകിട്ട് കണ്ണൂര്‍ പുതിയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും