തിരുവനന്തപുരം: ഈ വരുന്ന ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തിയായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റു വീശാനുളള സാദ്ധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വെള്ളപ്പൊക്കസാദ്ധ്യതയും, മലയോരമേഖലകളിൽ മണ്ണിടിച്ചിലിനുളള സാദ്ധ്യതയും മുൻനിർത്തി പൊതുജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവും നൽകിയിട്ടുണ്ട്.
മത്സ്യബന്ധനത്തിനു പോകുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.