പിണറായി വിജയന്റെ സർക്കാരിന് ആശംസകൾ നേർന്ന് വി.എസ് അച്യുതാനന്ദൻ. സർക്കാരിന്റെ തുടക്കം മികച്ചതാണ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നയസമീപനങ്ങൾ സ്വാഗതാർഹമാണെന്നും വി.എസ് പറഞ്ഞു.
മികച്ച തുടക്കമായാണ് താൻ ഇതിനെ കാണുന്നതെന്നെന്ന് പറഞ്ഞ വി.എസ്, ഐശ്വര്യപൂർണ്ണമായ കേരളം കെട്ടിപ്പടുക്കാൻ സർക്കാരിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു. പുരോഗമന സർക്കാരിനെ താഴെയിറക്കാൻ എന്തും ചെയ്യാൻ മടിക്കാത്തവരെ സദാ ജാഗരൂഗരായിരിക്കണമെന്നും വി.എസ് തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചു.