കണ്ണൂര്‍: ബി.ജെ.പി അക്രമത്തിനെതിരെ മെയ് 27ന് എല്‍.ഡി.എഫ് പ്രതിഷേധ ദിനം നടത്തുന്നത് ഒരുതരം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയം നേടിയ ശേഷം കേരളത്തിലൊട്ടാകെ സി.പി.എം നടത്തിയ അക്രമങ്ങളെ മറച്ചുവയ്ക്കാനാണ് ഈ പ്രതിഷേധ ദിനാചരണമെന്ന് കുമ്മനം പറഞ്ഞു.
ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ പന്ന്യന്നൂര്‍ ചന്ദ്രന്റെ ഇരുപതാം ബലിദാനദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം രാജശേഖരന്. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി.