താലിബാന്റെ തലവൻ മുല്ല അക്തർ മൻസൂർ കൊല്ലപ്പെട്ടെന്ന വാർത്ത താലിബാൻ സ്ഥിരീകരിച്ചു. ശനിയാഴ്ച പാകിസ്താൻ അതിർത്തിയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മൻസൂർ കൊല്ലപ്പെട്ടത്.
മൻസൂറിനെ വധിച്ചെന്ന അമേരിക്കൻ സൈന്യത്തിന്റെ അവകാശ വാദം താലിബാൻ ആദ്യം നിഷേധിച്ചിരുന്നു. മുല്ല അക്തർ മൻസൂറും കൂട്ടാളിയും വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം.