ന്യൂഡൽഹി: രാഷ്ട്രപതി പ്രണബ് മുഖർജി ചൈനയിലേക്ക് പുറപ്പെട്ടു. സാമ്പത്തിക-പ്രതിരോധ രംഗത്തെ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം ഉറപ്പാക്കുകയാണ് സന്ദർശന ലക്ഷ്യം.
വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പ്രണബ് മുഖർജിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും നിരവധി കരാറുകളിൽ ഒപ്പുവെക്കും. ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര കുറ്റവാളി പട്ടികയിൽ ഉൾപ്പെടുത്താൻ ചൈനയുടെ സഹായം ഇന്ത്യ ആവശ്യപ്പെടും. നേരത്തെ ഇതിനായുളള ഭാരതത്തിന്റെ നീക്കം ഐക്യരാഷ്ട്ര സഭയിൽ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു.