ന്യൂഡൽഹി: ഡൽഹിയിൽ, യന്ത്രത്തകരാറിനെത്തുടർന്ന് എയർ ആംബുലൻസ് അടിയന്തരമായി പാടത്ത് ഇടിച്ചിറക്കി. നജഫ്ഗഢിലാണ് സംഭവം. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ആകെ ഏഴു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന് 6 നോട്ടിക്കൽ മൈൽ അകലെയായാണ് അപകടമുണ്ടായത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായതിനേത്തുടർന്നാണ് വിമാനം ഇടിച്ചിറക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.