തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സിപിഎം പ്രവർത്തകർ നേമം മണ്ഡലത്തിൽ ഉടനീളം അക്രമം അഴിച്ചുവിട്ടു. ഒ.രാജഗോപാലിന്റെ വിജയം ആഘോഷിച്ച ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന കല്ലേറിൽ നിരവധി പ്രവർത്തകർക്കും പൊലിസുകാർക്കും പരിക്കേറ്റു. പൊലിസ് ജീപ്പും അക്രമികൾ തകർത്തു സംഭവത്തിൽ 4 സിപിഎം പ്രവർത്തകർ അറസ്റ്റിലായി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ സി.പി.എം സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമമാണ് അഴിച്ചു വിടുന്നത്. കണ്ണൂരിലും, ഉടുമ്പൻ ചോലയിലും, കൊല്ലത്തുമെല്ലാം വ്യാപകമായ അക്രമങ്ങളാണ് സി.പി.എം തുടർന്നു പോരുന്നത്.