കോട്ടയം: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയകേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലമായി മാറി പാലാ. താന്‍ തോല്‍ക്കുമെന്ന പ്രവചനത്തെ തള്ളി കെ എം മാണി രംഗത്തു വന്നു. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫും, എന്‍ഡിയെയും. രാഷ്ട്രീയഭാവിയെപ്പറ്റിയുള്ള ആശങ്കയോടെ കെ എം മാണിയും ആകാംഷയോടെ പാലാക്കാരും കാത്തിരിക്കുകയാണ്.
12 തവണ തുടര്‍ച്ചയായി പാലായില്‍ നിന്നും വിജയിച്ച കെ എം മാണി ഇക്കുറി പരാജയം ഏറ്റുവാങ്ങുമെന്നാണ് എക്സിറ്റ്പോളുകളും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പ്രവചിച്ചത്. ഉള്ളിലെ ആശങ്ക പുറത്ത് കാണിക്കാതെ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ കെ എം മാണി ക്യാമറകള്‍ക്ക് മുന്നില്‍ എത്തി.
പ്രവചനങ്ങള്‍ ഫലിക്കുമെന്ന് പറയുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കെ എം മാണിയുടെ പരാജയത്തിന് പ്രധാന കാരണം മകന് ജോസ് കെ മാണിയാകുമെന്നും മാണി സി കാപ്പന് ജനം ടിവിയോട് പറഞ്ഞു.
നേരിയ ഭൂരിപക്ഷത്തിലായാല്പോലും വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പ്രതികരിച്ചു.
ഫലമെന്തായാലും എന്‍ഡിഎ നേടുന്ന വോട്ടുകള്‍ ഇരു മുന്നണികളെയും ബാധിക്കുമെന്ന് ഉറപ്പ്. കേരള കോണ്‍ഗ്രസ് ക്യാമ്പുകളിലും ചൂടേറിയ ചര്‍ച്ചകള്‍. ആകാംഷോടെ മാദ്ധ്യമങ്ങളും പാലായില്‍ തമ്പടിച്ചുകഴിഞ്ഞു.