കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് ബി.ജെ.പി. സ്ഥാനാർത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കു നേരേ സി.പി.എം ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
രാത്രി, കുന്ദമംഗലം താഴെകൊരിക്കത്തൂരിൽ പ്രചാരണറാലി എത്തവേ, സി.പി.എം പ്രവർത്തകർ വാഹനവ്യൂഹത്തിനു നേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മിഥുനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് റാലി തടഞ്ഞ സി.പി.എം പ്രവർത്തകർ വാക്കു തർക്കത്തെ തുടർന്ന് മിഥുനെ മർദ്ദിക്കുകയായിരുന്നു.
നിയമസഭാതെരഞ്ഞെടുപ്പിൽ പരാജയഭീതി മണത്തു തുടങ്ങിയ സി.പി.എം ഗുണ്ടകൾ കേരളത്തിന്റെ എല്ലാ ജില്ലകളിലും ബി.ജെ. പി സ്ഥാനാർത്ഥികൾക്കു നേരേ വ്യാപകമായ അക്രമമാണ് അഴിച്ചു വിടുന്നത്.