തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യം കേരളാ ഘടക രൂപീകരണത്തിന്റെ ഔപചാരിക പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ് ലി നടത്തും. സഖ്യത്തിന്റെ നയരേഖയും മന്ത്രി പുറത്തിറക്കും. ശനിയാഴ്ച രാവിലെ 10 ന് ഹോട്ടൽ താജ് വിവാന്റയിലാണ് പരിപാടി. 11 നാണ് നയരേഖയുടെ പ്രകാശനം. ഹോട്ടൽ റെസിഡൻസി ടവറിലാണ് നയരേഖാ പ്രകാശനം.
ഗോത്രമഹാസഭാ നേതാവ് സികെ ജാനുവിന്റെ എൻഡിഎ പ്രവേശവും ശനിയാഴ്ച നടക്കും.
ബിജെപിയെ കൂടാതെ ബിഡിജെസ്, കേരളാ കോൺഗ്രസ്, ജെഎസ്എസ് രാജൻബാബു, കേരളാ വികാസ് കോൺഗ്രസ്, ലോക് ജനശക്തി പാർട്ടി, എൻഡിപി (എസ്), സോഷ്യലിസ്റ്റ് ജനതാദൾ, നാഷണലിസ്റ്റ് കേരളാ കോൺഗ്രസ്, ഗണകസഭ, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികളാണ് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉള്ളത്.