കോഴിക്കോട്: കോഴിക്കോട് DCC പ്രസിഡന്റിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ മന്ത്രി എം കെ മുനീര്‍ രംഗത്തെത്തി. മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ലീഗ് മന്ത്രി തന്നെ കോണ്‍ഗ്രസ് നേതാവിന്റെ വര്‍ഗീയ പ്രസ്താവനയെ തള്ളി പ്പറയുന്നത്.
മുസ്ലീം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ കെ സി അബുവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ലീഗ് മന്ത്രി നിലപാട് കടുപ്പിച്ചത്. കോഴിക്കോടിന്റെ മണ്ണില്‍ ഇത്തരം പ്രസ്താവന നടത്തിയതിലുള്ള അമര്‍ഷം എം കെ മുനീര്‍ മറച്ചു വയ്ക്കുന്നുമില്ല. വര്‍ഗീയതയുടെ പേരില്‍ വോട്ട് നേടി ജയിക്കാന്‍ താല്‍പ്പര്യമില്ലെന്നും, കോഴിക്കോട് ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മുനീര്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും വര്‍ഗീയ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ലീഗിന്റെ മന്ത്രി തന്നെ കോണ്‍ഗ്രസ് നേതാവിനെ തള്ളിപ്പറഞ്ഞത് തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന് സൃഷ്ട്ടിക്കുന്ന പ്രതിസന്ധി ചെറുതൊന്നുമാവില്ല.