മൊഹാലി: ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് 25 റൺസിന്റെ തകർപ്പൻ ജയം. 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 164 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. 56 റൺസ് എടുത്ത ഗ്ലെൻ മാക്സ് വെല്ലാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറർ.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 189 റൺസ് എടുത്തത്. മുംബൈയ്ക്കായി പാർത്ഥിവ് പട്ടേൽ 81 ഉം അന്പാട്ടി റായിഡു 65 ഉം റൺസ് എടുത്തു. പാർത്ഥിവ് പട്ടേലാണ് കളിയിലെ കേമൻ.
ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് – റൈസിംഗ് പൂനെ സൂപ്പർ ജെയ്ന്റ്സിനെ നേരിടും. ഹൈദരാബാദിൽ രാത്രി എട്ടിനാണ് മത്സരം.